പാലക്കാട് വെടിയുണ്ടകളുമായി സഹോദരങ്ങൾ അടക്കം നാല് പേർ അറസ്റ്റിൽ

Estimated read time 0 min read

പാലക്കാട് വെടിയുണ്ടകളുമായി സഹോദരങ്ങൾ ഉൾപ്പെടെ നാല് പേർ പിടിയിൽ

പാലക്കാട് വെടിയുണ്ടകളുമായി സഹോദരങ്ങൾ അടക്കം നാല് പേർ അറസ്റ്റിൽ. കൽപ്പാത്തിയിൽ നിന്നാണ് നാല് പേരെയും പിടികൂടിയത്. ചുനങ്ങാട് സ്വദേശികളും സഹോദരങ്ങളുമായ രാമൻകുട്ടി, ഉമേഷ് മണ്ണാർക്കാട് സ്വദേശിയായ റാസിക്ക്, അനീഷ് എന്നിവരാണ് പിടിയിലായത്.

ഉമേഷിന്റെ പോക്കറ്റിൽ നിന്നും 315 റൈഫിളിൽ ഉപയോഗിക്കുന്ന വെടിയുണ്ട കണ്ടെടുത്തു. മലപ്പുറം എടവണ്ണയിൽ നിന്നും വാങ്ങിയതാണെന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി. കൽപ്പാത്തി പുതിയപാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

+ There are no comments

Add yours