നിയുക്ത എംഎൽഎ രമേശ് പിഷാരടിയ്ക്ക് അഭിവാദ്യങ്ങൾ; പാലക്കാട് ഫ്ലക്സ് ബോർഡുകൾ…

Estimated read time 1 min read

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കായി ഫ്ലക്സ് ബോർഡ്‌. പിരായിരി പഞ്ചായത്തിലാണ് ഫ്ലക്സ് ബോർഡുകൾ ഉയർന്നത്. പാലക്കാടിന്റെ നിയുക്ത MLA രമേഷ് പിഷാരടിയ്ക്ക് അഭിവാദ്യങ്ങൾ എന്നാണ് ഫ്ളക്സിൽ കുറിച്ചിരിക്കുന്നത്. പിരായിരിയിലെ പ്രാദേശിക യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകരാണ് ഫ്ലക്സ് ബോർഡുകൾ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി സ്ഥാപിച്ചത്. പാലക്കാട് യുഡിഎഫിന് അനുകൂല തരംഗമാണുള്ളത്.

അതേസമയം, ഇന്നും വി ഡി സതീശനായി സംസ്ഥാനത്ത് അങ്ങിങ് ഫ്ല്ക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. പട നയിച്ചവൻ നാട് നയിക്കട്ടെ എന്നത് ഉൾപ്പടെയുള്ള വാചകങ്ങളാണ് ഫ്ളക്സുകളിൽ. ഹരിപ്പാട് സ്ഥാപിച്ച ഫ്ലക്സ് പിന്നാലെ അജ്ഞാതർ നശിപ്പിച്ചു. സതീശനായി ഫ്ലക്സെങ്കിൽ, രമേശ് ചെന്നിത്തലയ്ക്കായി കുർബാനയാണ്. പരുമല പള്ളിയിൽ പള്ളിപ്പാട് മണ്ഡലം പ്രസിഡന്റ് സിജോ കുഞ്ഞാണ്ടിയാണ് കുർബാന നേർന്നത്. എന്നാൽ മുഖ്യമന്ത്രി ചർച്ചകളിൽ പ്രതികരിക്കാൻ സതീശനും ചെന്നിത്തലയും തയ്യാറായില്ല.

+ There are no comments

Add yours