ഇന്ന് ദേശീയ എഞ്ചിനീയേഴ്സ് ദിനം
വികസനത്തിൽ പ്രധാന പങ്ക് വഹിക്കുന്നവരാണ് എഞ്ചിനീയർമാർ. ഇന്ന് ദേശീയ എഞ്ചിനീയേഴ്സ് ദിനം. സമൂഹത്തിനും രാജ്യ വികസനത്തിനും എഞ്ചിനീയർമാർ നൽകിയ സംഭാവനകളെ അംഗീകരിക്കുന്നതിനായാണ് ഈ ദിവസം. ഇന്ത്യയിലെ ഏറ്റവും മികച്ച നിർമിതികൾക്ക് പിന്നിൽ പ്രവർത്തിച്ച പ്രശസ്ത എഞ്ചിനീയർമാരിൽ ഒരാളായ സർ മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മദിനമാണ് എഞ്ചിനീയേഴ്സ‌് ദിനമായി തെരഞ്ഞെടുത്തത്. 1967 മുതൽ ഇന്ത്യയിൽ ഇത് ആഘോഷിക്കുന്നു




+ There are no comments
Add yours