വിജയ്‌യുടെ തിരഞ്ഞെടുപ്പ് പര്യടനത്തിന് നാളെ തുടക്കമാകും.

Estimated read time 0 min read

തമിഴ് വെട്രിക് കഴകം അധ്യക്ഷൻ വിജയ്‌യുടെ തിരഞ്ഞെടുപ്പ് പര്യടനത്തിന് നാളെ തുടക്കമാകും. തിരുച്ചിറപ്പള്ളി ഉൾപ്പടെ മൂന്ന് ജില്ലകളിൽ ആണ് നാളെ പര്യടനം. കർശന ഉപാധികളോടെയാണ് പൊലീസ് വിജയ് യുടെ റാലിക്ക് അനുമതി നൽകിയിരിക്കുന്നത്.

പാർട്ടിയെ ശക്തിപ്പെടുത്തുക, പാർട്ട് ടൈം രാഷ്ട്രീയക്കാരൻ എന്ന വിമർശനം മാറ്റിയെടുക്കുക, ഒപ്പം എഐഎഡിഎംകെയിലെയും എൻഡിഎയിലെയും പൊട്ടിത്തെറിയിലൂടെ അപ്രതീക്ഷിതമായി ഉരുത്തിരിഞ്ഞുവന്ന രാഷ്ട്രീയ സാഹചര്യം പരമാവധി മുതലെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ വിജയ്ക്കുണ്ട്.

+ There are no comments

Add yours