പിപി തങ്കച്ചൻ അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചൻ (86) അന്തരിച്ചു. ആലുവയിലായിരുന്നു അന്ത്യം. കെപിസിസി അധ്യക്ഷനായും 2005 മുതൽ 2018 വരെ തുടർച്ചയായി 13 വർഷം യുഡിഎഫ് കൺവീനറായും, നിയമസഭാ സ്പീക്കറായും പ്രവർത്തിച്ച പിപി തങ്കച്ചൻ രണ്ടാം എകെ ആന്റണി മന്ത്രിസഭയിലെ സംസ്ഥാന കൃഷിവകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിരുന്നു. പെരുമ്പാവൂരിൽ നിന്ന് 5 തവണയും കുന്നത്തുനാട് നിന്ന് ഒരു തവണയും എംഎൽഎ ആയിട്ടുണ്ട്.




+ There are no comments
Add yours