തൃശൂർ പാലിയേക്കരയിൽ ടോൾ വിലക്ക് തുടരുമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. കേസ് ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ വിശദീകരിക്കാൻ തൃശൂർ ജില്ലാ കളക്‌ടർ ഓൺലൈനായി കോടതിയിൽ ഹാജരായി.
നവീകരണ പ്രവർത്തനങൾ നടക്കുന്നുവെന്ന് എൻഎച്ച്എഐ കോടതിയെ അറിയിച്ചു. ചിലയിടങ്ങളിൽ മാത്രമാണ് പ്രതിസന്ധിയുള്ളതെന്നും അത് പരിഹരിക്കാൻ ശ്രമം തുടങ്ങിയെന്നും എൻഎച്ച്എഐ വ്യക്തമാക്കി. എന്തെങ്കിലും ഒരു പ്രദേശത്തെ പ്രശ്‌നം അല്ല ചോദിക്കുന്നത് എന്നും പ്രശ്നം പൂർണമായി പരിഹരിച്ചോ എന്നും കോടതിചോദിച്ചു. മോണിറ്ററിങ് കമ്മിറ്റിയുടെ റിപ്പോർട്ടിനെതിരെയും എൻഎച്ച്എഐ കോടതിയിൽ രംഗത്തെത്തി. ജില്ലാ കളക്ടറുടെ നിർദേശങ്ങൾ ഉടൻ നടപ്പിലാക്കുമെന്ന് എൻ.എച്ച്.ഐ.എ അറിയിച്ചു.





+ There are no comments
Add yours