സൗജന്യ പൊതിച്ചോറ് വിതരണം ഒരു ദിവസം പോലും മുടങ്ങാതെ 1000 ദിവസം പിന്നിട്ടതിന്റെ ഉദ്ഘാടനവും അഡ്വ: വി ആർ സുനിൽകുമാർ എം എൽ എ നിർവഹിച്ചു

Estimated read time 1 min read

അന്നമനട ഗ്രാമ പഞ്ചായത്ത് മേലഡൂർ സൗഹൃദ വയോജന ക്ലബ്ബ് ഓണാഘോഷവും പട്ടിണിരഹിത ഗ്രാമം എന്ന ആശയത്തോടെ 2022 ഡിസംബർ 1 ന് ആരംഭിച്ച പാഥേയം എല്ലാ ദിവസവും ഉച്ചയ്ക്ക് സൗജന്യ പൊതിച്ചോറ് വിതരണം ഒരു ദിവസം പോലും മുടങ്ങാതെ 1000 ദിവസം പിന്നിട്ടതിന്റെ ഉദ്ഘാടനവും അഡ്വ: വി ആർ സുനിൽകുമാർ എം എൽ എ നിർവഹിച്ചു.അന്നമനട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് അധ്യക്ഷനായിരുന്നു.പഞ്ചായത്ത് അംഗം കെ എ ബൈജു  ഡോ: സി പി ഷാജി
.കെ പത്മനാഭൻ മാസ്റ്റർ,എ പി സെയ്യ്തു മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. ക്ലബ്ബ് പ്രസിഡന്റ് പി കെ മോഹനൻ സ്വാഗതവും സെക്രട്ടറി എം സി പോൾ നന്ദിയും പറഞ്ഞു.
   വയോജനങ്ങളുടെ കലാപരിപാടി, കാവ്യാവതരണം എന്നി പരിപാടിയിൽ മുഖ്യാതിഥിയായി മേലഡൂർ ഇൻഫന്റ് ജീസസ് ചർച്ച് വികാരി റവ.ഫാ.ജോർജ്ജ് വേഴപറമ്പിൽ പങ്കെടുത്ത് ഏവർക്കും ഓണാശംസകൾ നേർന്നു സംസാരിച്ചു.
കാവ്യാവതരണത്തിൽ കവികളായ എo സി പോൾ, വിയോവർഗീസ്,അനിത ജയരാജ്, ടി ഗംഗാദേവി, സി പി രാജു, വിൽസൺ ആന്റണി എന്നിവർ പങ്കെടുത്തു.
   സ്നേഹഗിരി ഇoഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ഫ്ലോറൻസ് ടി സ്കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം പങ്കെടുത്ത് പ്രസംഗിച്ചു.  വിദ്യാർത്ഥികളുടെ കലാപരിപാടിയും ഉണ്ടായിരുന്നു.

+ There are no comments

Add yours