ഒരു ജിത്തു ജോസഫ് സിനിമ കൂടി ബിഗ് സ്ക്രീനിലേക്ക്
ജീത്തു ജോസഫ്, ആസിഫ് അലി, അപർണ ബാലമുരളി, ഹക്കീം ഷാജഹാൻ എന്നിവർ ഒന്നിക്കുന്ന പുതിയ സിനിമ ‘മിറാഷ്’ സെപ്റ്റംബർ 19ന് വേൾഡ് വൈഡ് റിലീസിന് എത്തുന്നു. ‘ദൃശ്യം 3’ക്ക് മുമ്പേ പ്രേക്ഷകർക്ക് ആവേശകരമായൊരു പസിൽ ഗെയിം അനുഭവമായി സിനിമ എത്തുമെന്ന് ടീം അറിയിച്ചു. ‘കിഷ്കിന്ധാ കാണ്ഡ’യ്ക്ക് ശേഷം ആസിഫ്-അപർണ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.


+ There are no comments
Add yours