മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാഹവാർഷിക ദിനമാണ് ഇന്ന്. ‘ഒരുമിച്ചുള്ള നാൽപത്തിയാറ് വർഷങ്ങൾ’ എന്ന് കുറിച്ച് ഭാര്യ കമലയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 1979 സെപ്‌തംബർ 2ന് തലശ്ശേരി ടൗൺഹാളിൽ വെച്ചാണ് പിണറായി വിജയനും തൈക്കണ്ടിയിൽ കമലയും വിവാഹിതരായത്. വിവാഹത്തിന്റെറെ കത്ത് പങ്കുവച്ചാണ് മന്ത്രി വി ശിവൻകുട്ടി ആശംസകൾ അറിയിച്ചത്.


+ There are no comments
Add yours