അഡ്വ. എസ്. അബ്ദുൽ നാസറിന് ഹൈദരാബാദിൽ കോഹിനൂർ പുരസ്കാരം
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസറിന് ദേശീയ തലത്തിൽ ആദരവ്.
ഹൈദരാബാദിൽ വെച്ച് സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ‘കോഹിനൂർ അവാർഡ് നൈറ്റ്’ ചടങ്ങിൽ, ജ്വല്ലറി രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള വിശിഷ്ട പുരസ്കാരം അദ്ദേഹം ഏറ്റുവാങ്ങി.
മിസ് വേൾഡ് നന്ദിനി ഗുപ്തയിൽ നിന്ന് പുരസ്കാരം സ്വീകരിച്ചു
ഹൈദരാബാദ് ജ്വല്ലറി ഇന്റർനാഷണൽ ഷോയോട് (HIJS 2026) അനുബന്ധിച്ച് നോവോട്ടൽ ഹോട്ടലിലാണ് ഈ വർഷത്തെ അവാർഡ് നിശ സംഘടിപ്പിച്ചത്.
നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി, മിസ് വേൾഡ് 2023 നന്ദിനി ഗുപ്തയിൽ നിന്നുമാണ് അഡ്വ. എസ്. അബ്ദുൽ നാസർ പുരസ്കാരം സ്വീകരിച്ചത്. രാജ്യത്തെമ്പാടുമുള്ള ആഭരണ വ്യാപാരികൾക്കും നിർമ്മാതാക്കൾക്കും നൽകി വരുന്ന മികവിനുള്ള അംഗീകാരമാണ് ‘ കോഹിനൂർ അവാർഡ്’. ചടങ്ങിൽ മറ്റ് വിശിഷ്ട അതിഥികളും ദേശീയ-സംസ്ഥാന തലങ്ങളിലുള്ള വ്യാപാരി നേതാക്കളും സന്നിഹിതരായിരുന്നു.





+ There are no comments
Add yours