കന്നഡ വികാരത്തെ വ്രണപ്പെടുത്തി; മാപ്പ് പറഞ്ഞ് DQ
‘ലോക: ചാപ്റ്റർ വൺ-ചന്ദ്ര’ എന്ന ചിത്രത്തിലെ ഒരു ഡയലോഗ് കന്നഡ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപണം. ഇതിന് പിന്നാലെ നിർമാണ കമ്പനിയായ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് കന്നഡയിലെ ജനങ്ങളോട് സോഷ്യൽ മീഡിയയിലൂടെ മാപ്പ് പറഞ്ഞു. മനുഷ്യർക്കാണ് വേഫെറർ ഫിലിംസ് സ്ഥാനം നൽകുന്നത്. അത് മനപ്പൂർവ്വമായിരുന്നില്ല, ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. ആ ഡയലോഗിൽ മാറ്റം വരുത്തുമെന്നും DQ അറിയിച്ചു.


+ There are no comments
Add yours