സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്

Estimated read time 0 min read

വീണ്ടും കത്തിക്കയറി സ്വർണവില; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 160 രൂപ വർധിച്ച് 78,000ത്തോട് അടുത്തിരിക്കുകയാണ് സ്വർണവില. 77,800 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില. ഗ്രാമിനും ആനുപാതികമായി വില കൂടി. 20 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 9725 രൂപയായി. ഇന്നലെ ഒറ്റയടിക്ക് 680 രൂപ വർധിച്ചതോടെയാണ് സ്വർണവില ആദ്യമായി 77000 കടന്നത്.

+ There are no comments

Add yours