കോപ്പിയടി പിടിച്ച അധ്യാപകനെതിരെ പീഡന പരാതി
പരീക്ഷക്കിടെ കോപ്പിയടി പിടിച്ചതിൽ പ്രതികാരം ചെയ്യാൻ വിദ്യാർഥികൾ പീഡനപരാതി നൽകിയ അധ്യാപകനെ കോടതി വിട്ടയച്ചു. മൂന്നാർ ഗവൺമെന്റ് കോളജിലെ ആനന്ദ് വിശ്വനാഥനെയാണ് തൊടുപുഴ സെഷൻസ് കോടതി വെറുതെ വിട്ടത്. 2014ൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ തീരുമാനം ആയത്. പ്രതികൾ എസ്എഫ്ഐ അനുഭാവികളാണെന്നും മൂന്നാർ സിപിഎം പാർട്ടി ഓഫിസിൽ വെച്ചാണ് അധ്യാപകനെതിരെ പരാതി തയ്യാറാക്കിയതെന്നും സർവകലാശാല അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു.



+ There are no comments
Add yours