കേൾക്കാനും സംസാരിക്കാനും കഴിയാത്ത കൂലിപ്പണിക്കാരന് ഒരു കോടി ലോട്ടറി
കേരള സർക്കാർ സമൃദ്ധി ഭാഗ്യക്കുറിയുടെ 1-ാം സമ്മാനമായ ഒരു കോടി രൂപ കേൾക്കാനും സംസാരിക്കാനും കഴിയാത്ത കൂലിപ്പണിക്കാരനെ തേടിയെത്തി. പാലക്കാട് അലനല്ലൂരിലെ കൃഷ്‌ണൻകുട്ടിക്കാണ് ലോട്ടറി അടിച്ചത്. മൂത്ത മകൻ്റെ വീടിൻ്റെ പാലുകാച്ചൽ ചടങ്ങിലിടയിലാണ് സമ്മാനം അടിച്ച വിവരം അറിഞ്ഞത്. വിശേഷദിനത്തിൽ തന്നെ ഭാഗ്യം തേടിയെത്തിയ സന്തോഷത്തിലാണ് കൃഷ്ണൻകുട്ടി. എംവി 122462 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്.


+ There are no comments
Add yours