കണ്ണൂരിൽ വൻ സ്ഫോടനം, ശരീരം ചിന്നിച്ചിതറി
കണ്ണൂർ കണ്ണപുരത്ത് വൻ സ്ഫോടനം. കണ്ണപുരം കീഴറയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം. സംഭവത്തിൽ വീട് പൂർണ്ണമായി തകർന്നു. അപകടത്തിൽ വീട്ടിലുണ്ടായിരുന്നവർക്ക് പരിക്കേറ്റതായും ഒരാൾ മരിച്ചു. സ്ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറി. അപകടവിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. പയ്യന്നൂരിൽ സ്പെയർ പാർട്‌സ് കട നടത്തുന്നവർ താമസിച്ചിരുന്ന വീടാണ് പൊട്ടിത്തെറിച്ചത്.


+ There are no comments
Add yours