ബെംഗളൂരുവിൽ നിന്ന് മലബാറിലേക്ക് രണ്ടാമത്തെ സ്പെഷൽ ട്രെയിൻ അനുവദിച്ചു
ഓണക്കാല തിരക്ക് കണക്കിലെടുത്തു ബെംഗളൂരുവിൽ നിന്ന് മലബാറിലേക്ക് രണ്ടാമത്തെ സ്പെഷൽ ട്രെയിൻ അനുവദിച്ചു. പാലക്കാട്- ഷൊർണൂർ വഴി ബെംഗളുരുവിൽ നിന്ന് മംഗളുരുവിലേക്കാണ് ട്രെയിൻ. മംഗളുരുവിൽ നിന്ന് ഞായറാഴ് രാത്രി 11 മണിക്ക് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ ബെംഗളുരുവിൽ എത്തും. ബെംഗളൂരു എസ്എംവിടി ടെർമിനലിൽ നിന്ന് തിങ്കളാഴ്ച വൈകീട്ട് 3.50 നാണ് മടക്ക യാത്ര.
മംഗളൂരുവിൽ ചൊവ്വാഴ്‌ച രാവിലെ 7.30ന് എത്തും.


+ There are no comments
Add yours