മുഖ്യമന്ത്രി തർക്കം: നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു

Estimated read time 0 min read

മുഖ്യമന്ത്രി തർക്കം: നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു

കേരളത്തിലെ മുഖ്യമന്ത്രി പദം സംബന്ധിച്ച് കോൺഗ്രസിൽ തർക്കം മൂർച്ഛിച്ച് നിൽക്കവേ നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു ഹൈക്കമാൻ്റ്.
കെ മുരളിധരൻ ,കെ സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ , എം എം ഹസൻ എന്നീ മുൻ കെപിസിസി അധ്യക്ഷൻമാരെ ആണ് ഹൈക്കമാൻഡ് ഡൽഹിക്കുവിളിപ്പിച്ചത്.
നാളെ ദേശീയ നേതൃത്വം ഇവരുമായി കൂടിക്കാഴ്ച നടത്തും.

ഇലക്ഷൻ റിസൾട്ട് വന്ന് 7 ദിവസം പിന്നിട്ടിട്ടും കേരളത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയാതെ കുഴങ്ങുകയാണ് കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വിഷയത്തിൽ രൂക്ഷമായി പരിഹസിച്ചു. മുസ്ലിം ലീഗ് ഉൾപ്പെടെ ഘടക കക്ഷികളും അതൃപ്തി രേഖപ്പെടുത്തി രംഗത്ത് വന്നിട്ടുണ്ട്.
ഈ സാഹചര്യത്തിൽ നാളെ തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് എഐസിസി ലക്ഷ്യമിടുന്നത്.
ഓരോ നേതാക്കളുടെയും അഭിപ്രായവും, ജനവികാരവും ചോദിച്ച് മനസാലാക്കിയ ശേഷമായിരിക്കും പ്രഖ്യാപനം.

+ There are no comments

Add yours