കാഫ നേഷൻസ് കപ്പിൽ  തജിക്കിസ്ഥാനെതിരെ വിജയവുമായി ഇന്ത്യ.

Estimated read time 1 min read

നേഷൻസ് കപ്പിൽ ഇന്ത്യ വിജയിച്ചു തുടങ്ങി

കാഫ നേഷൻസ് കപ്പിൽ ആതിഥേയരായ തജിക്കിസ്ഥാനെതിരായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ ആവേശവിജയവുമായി ഇന്ത്യ. ഖാലിദ് ജമീൽ ഇന്ത്യയുടെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ മത്സരമാണിത്. ഇന്ത്യ വിജയിച്ചു തുടങ്ങി. 13 മിനിറ്റുകൾക്കുള്ളിൽ രണ്ട് സ്റ്റണ്ണർ ഗോളുകളാണ് ആതിഥേയരുടെ വലയിലേക്ക് ഇന്ത്യ തൊടുത്തത്. 23-ാം മിനിറ്റിലായിരുന്നു എതിരാളികൾ ഇന്ത്യൻ വല കുലുക്കിയത്.

+ There are no comments

Add yours