നെഹ്റു ട്രോഫി വള്ളം കളി ഇന്ന്

Estimated read time 1 min read

ജലരാജാവിനെ തേടിയുള്ള നെഹ്റു ട്രോഫി വള്ളം കളി ഇന്ന്

ആലപ്പുഴയിൽ ആവേശം തീർത്ത് പുന്നമടക്കായലിൽ ഇന്ന് 71-ാമത് നെഹ്റു ട്രോഫി വള്ളംകളി. രാവിലെ 11 മണിക്കാണ് വള്ളം കളി ആരംഭിക്കുക എങ്കിലും രണ്ട് മണിക്കാണ് ഔദ്യോഗിക ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. ആദ്യം നടക്കുക ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ്. തുടർന്ന് ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കും

+ There are no comments

Add yours