വോട്ടർ അധികാർ യാത്ര. രാഹുലിനൊപ്പം റോയൽ എൻഫീൽഡിൽ പ്രിയങ്കാ ഗാന്ധി;

Estimated read time 0 min read

വോട്ട് കൊളളയ്ക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര പതിനൊന്ന് ദിവസം പിന്നിടുകയാണ്. ബിഹാറിലെ മുസഫർപൂർ ജില്ലയിലൂടെയാണ് വോട്ടർ അധികാർ യാത്ര ഇന്ന് കടന്നുപോകുന്നത്. രാഹുൽ ഗാന്ധിയും ആർജെഡി നേതാവ് തേജസ്വി യാദവും റോയൽ എൻഫീൽഡ് ബൈക്കുകളിലാണ് ഇന്ന് യാത്ര നയിച്ചത്. വയനാട് എംപി പ്രിയങ്കാ ഗാന്ധിയും യാത്രയിൽ ഇന്ന് പങ്കെടുത്തു. രാഹുലിനൊപ്പം ബൈക്കിന് പിന്നിലിരുന്നാണ് പ്രിയങ്ക വോട്ടർ അധികാർ യാത്രയിൽ അണിചേർന്നത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും വോട്ടർ അധികാർ യാത്രയിൽ പങ്കെടുത്തു.

+ There are no comments

Add yours