ബാറിലുണ്ടായ തർക്കത്തെ തുടർന്ന് കൊച്ചിയിൽ ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ പ്രമുഖ നടി ലക്ഷ്മി മേനോനെ പ്രതിചേർത്തു. തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ കാറിൽ നടിയും ഉണ്ടായിരുന്നുവെന്നാണ് വിവരം. തട്ടിക്കൊണ്ടുപോകുന്നതിനിടെ നടി കാറിലുണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിചേർത്തത്.
ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ മൂന്ന് പേരെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഒരാൾ പ്രമുഖ നടിയുടെ സുഹൃത്താണ്. ബാനർജി റോഡിലെ ബാറിൽ വെച്ചായിരുന്നു തർക്കം ഉണ്ടായത്. അതിന് ശേഷം കാറിൽ മടങ്ങുകയായിരുന്ന ഐടി ജീവനക്കാരനായ യുവാവിനെ പ്രതികൾ നോർത്ത് പാലത്തിന് സമീപം കാർ വട്ടംവെച്ച് തടയുകയായിരുന്നു.



+ There are no comments
Add yours