കോഴിക്കോട് താമരശ്ശേരി ചുരത്തിൽ വലിയ മണ്ണിടിച്ചിൽ. ചുരം വഴിയുള്ള ഗതാഗതം പൂർണമായി തടസപ്പെട്ടു. വ്യൂ പോയിന്റിന് സമീപം മലയ്ക്ക് മുകളിൽ നിന്നും പാറയും മണ്ണും ഇടിഞ്ഞുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഫയർ ഫോഴ്സും സന്നദ്ധപ്രവർത്തകരും സ്ഥലത്തെത്തി മണ്ണ് നീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ചുരത്തിൽ വീണ്ടും മണ്ണിടിയുന്ന സാഹചര്യത്തിൽ വാഹനങ്ങൾ ഒരു കാരണവശാലും ചുരം കയറരുതെന്ന് പൊലീസ് അറിയിച്ചു.
താമരശ്ശേരി ചുരത്തിൽ വലിയ മണ്ണിടിച്ചിൽ. ഗതാഗതം തടസപ്പെട്ടേക്കും

+ There are no comments
Add yours