കോണത്തുകുന്ന് ജംങ്ങ്ഷനിലെ കയറ്റം:കരാർ കമ്പനി അധികൃതർക്ക് അലംബാവം. വെള്ളാംങ്ങല്ലൂർ തൃശ്ശൂർ_കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ കൂർക്കഞ്ചേരി മുതൽ കൊടുങ്ങല്ലൂർ വരെ റോഡ് കോൺക്രീറ്റിങ്ങ് നടത്തുന്നതിൻറെ കരുവന്നൂർ പാലം മുതൽ ഊരകം വരെ പണി ഇപ്പോൾ പണി നടക്കുന്നു. ഈ റോഡിലെ നടവരമ്പ് അണ്ടാണി കുളം മുതൽ കരൂപ്പടന്ന വരെ പണി പൂർത്തിയായെങ്കിലും കോണത്തുകുന്ന് ജംങ്ങ്ഷനിൽ എസ്എൻ പുരം റോഡിലേക്ക് തിരിയുന്ന ഭാഗത്ത് പണി പൂർത്തിയായിട്ടില്ല. ഇവിടെ ജംങ്ങ്ഷനിൽ തന്നെ ഒരു കയറ്റം മാസങ്ങളായി നിർമ്മിച്ച് കരാർ കമ്പനി അധികൃതർ വന്നീട്ടില്ലായെന്ന് നാട്ടുകാരുടെ പരാതി. ഇതു കാരണം ജംങ്ങ്ഷന് പടിഞ്ഞാറ് ഭാഗത്തു നിന്നും വരുന്ന വാഹന യാത്രികരും കാൽ നടയാത്രക്കാരും ഏറെ ബുദ്ധിമുട്ടുന്നു. വാഹന യാത്രികരും കാൽനട യാത്രക്കാരും റോഡ് കുറുകെ കടക്കണമെങ്കിൽ കരാർ കമ്പനി നിർമ്മിച്ച കയറ്റത്ത് നിൽക്കണം. ഇരിങ്ങാലക്കുട ഭാഗത്തു നിന്നും കൊടുങ്ങല്ലൂർ ഭാഗത്തു നിന്നു സ്വകാര്യ ബസ്സുകളടക്കമുള്ള വാഹനങ്ങളുടെ അമിത വേഗത കാരണമാണ് റോഡ് കുറുകെ കടക്കുന്നതിന് ബുദ്ധിമുട്ടുന്നത്. ജംങ്ങ്ഷനുകളിൽ സ്വകാര്യ ബസ്സുകളടക്കമുള്ള വാഹനങ്ങൾ വേഗത കുറക്കണമെന്ന ഗതാഗത നിയമം പാലിക്കപ്പെടാറില്ല. ജംങ്ങ്ഷനുകളിൽ മോട്ടോർ വാഹന വകുപ്പൊ ട്രാഫിക് പോലീസ് വിഭാഗമൊ വാഹനങ്ങളുടെ വേഗത കുറക്കുന്നതിന് യാതൊരു സംവിധാനവും ഏർപ്പെടുത്താത്തത് പരാതിക്കിടയാക്കുന്നു. കയറ്റം നിർമ്മിച്ചതു കാരണം മഴ പെയ്താൽ ഇവിടെ വെള്ളക്കെട്ടും വെയിൽ വന്നാൽ വാഹനങ്ങൾ പോകുമ്പോഴുണ്ടാകുന്ന കാറ്റത്ത് പൊടി കടകളിലേക്ക് കയറുന്നു. അതു പോലെ കാൽ നടയാത്രക്കാർക്കും പൊടി ശല്യം ബുദ്ധിമുട്ടാകുന്നു. കോണത്തുകുന്ന് ജംങ്ങ്ഷനിലെ കയറ്റം ഒഴിവാക്കി കരാർ കമ്പനി അധികൃതർ കോൺക്രീറ്റിങ്ങ് പണി പൂർത്തികരിക്കുന്നതിന് നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം



+ There are no comments
Add yours