തൃശൂരിലെ ലുലു മാളിനെതിരെ കേസ്.. കൂടുതൽ വിവരം പുറത്ത്

Estimated read time 1 min read

തൃശൂരിലെ ലുലു മാളിനെതിരെ കേസ് നൽകിയത് സിപിഐ നേതാവ്

തൃശൂരിലെ ലുലു മാൾ നിർമാണത്തിനെതിരെ കേസ് നൽകിയത് CPI നേതാവ്. വരന്തരപ്പിള്ളി മുൻ ലോക്കൽ സെക്രട്ടറി ടിഎൻ മുകുന്ദനാണ് പരാതി നൽകിയത്. പരാതി നൽകിയത് വ്യക്തിപരമായാണ്. പാർട്ടിക്കതിൽ പങ്കില്ലെന്നാണ് മുകുന്ദൻ്റെ വിശദീകരണം. തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നത് ഒരു രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ കാരണമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറഞ്ഞത് വലിയ ചർച്ചയായിരുന്നു.

+ There are no comments

Add yours