ഓണത്തിന് ആശ്വാസമായി വെളിച്ചെണ്ണ വില.

Estimated read time 0 min read

ഓണത്തിന് ആശ്വാസമായി വെളിച്ചെണ്ണ വില. സപ്ലൈകോയിൽ സബ്സിഡി വെളിച്ചെണ്ണ ഒരു കിലോ 339 രൂപയ്ക്ക് നൽകും. സബ്സിഡിയേതര വെളിച്ചെണ്ണ 389 രൂപയ്ക്കും ലഭിക്കും.അതേ സമയം, ഓണക്കാലത്ത് ശബരി ബ്രാൻഡിൽ പുതിയ ഉത്പന്നങ്ങൾ സപ്ലൈക്കോ വിപണിയിൽ ഇറക്കിയിരുന്നു. പുട്ടുപൊടി, അപ്പം പൊടി, പായസം മിക്സ്, പഞ്ചസാര, ഉപ്പ്, പാലക്കാടൻ മട്ട എന്നിവയാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നടി റീമ കല്ലിങ്കലിന് പുതിയ ഉത്പന്നങ്ങളുടെ ആദ്യ വില്പന നടത്തിയിരുന്നു.

ഓണകിറ്റ് വിതരണം ഓഗസ്റ്റ് 26 മുതൽ തുടങ്ങും എന്നും ഓണച്ചന്തകൾ ആരംഭിച്ചാൽ വെളിച്ചെണ്ണ വില പരമാവധി കുറയുമെന്നും പറഞ്ഞ മന്ത്രി ഓണച്ചന്തയിലെക്കുള്ള അവശ്യസാധനങ്ങൾ ഇപ്പോൾ തന്നെ സംഭരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു

+ There are no comments

Add yours