മാസപ്പിറവി കണ്ടു; കേരളത്തിൽ നബിദിനം ഈ ദിവസം
കേരളത്തിൽ നബിദിനം സെപ്റ്റംബർ 5ന്. ഇന്ന് റബീഉൽ അവ്വൽ മാസപ്പിറവി കേരളത്തിൽ പലയിടങ്ങളിലും ദൃശ്യമായതിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. സംയുക്ത ഖാസിമാരായ കാന്തപുരം AP അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് ഉൾപ്പെടെ മാസപ്പിറവി കണ്ടതോടെയാണ് അടുത്തമാസം സെപ്റ്റംബർ 5ന് നബിദിനം എന്നതിൽ ഔദ്യോഗിക അറിയിപ്പ് നൽകിയിരിക്കുന്നത്


+ There are no comments
Add yours