ചേളാരിയിൽ 11 വയസുകാരിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു.

Estimated read time 0 min read

മലപ്പുറം ചേളാരിയിൽ 11 വയസുകാരിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഈ അടുത്ത ദിവസങ്ങളിലായി മലപ്പുറത്ത് നാലുപേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്.

ഇന്നലെയാണ് രോഗലക്ഷണങ്ങളുമായി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ നടത്തിയ സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. രോഗത്തിന്റെ ഉറവിടമേതെന്ന് വ്യക്തമായിട്ടില്ല. 11 വയസുകാരിയെ കൂടാതെ നിലവിൽ രാഗം സ്ഥിരീകരിച്ച് രണ്ടു പേരാണ് ചികിത്സയിലുള്ളത്. ഓമശ്ശേരി പഞ്ചായത്തിലെ മൂന്നുമാസം പ്രായമുള്ള കുഞ്ഞും തലക്കുളത്തൂർ പഞ്ചായത്തിലെ 31 വയസ്സുള്ള യുവാവുമാണ് ചികിത്സയിലുള്ളത്. കുഞ്ഞ് വെന്റിലേറ്ററിലും യുവാവ് ഐ സി യു വിലും ആണ്.

+ There are no comments

Add yours