ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായി എൻഡിഎ സ്ഥാനാർഥി  നാമനിർദ്ദേശപത്രിക സമർപ്പിച്ചു.

Estimated read time 0 min read

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായി എൻഡിഎ സ്ഥാനാർഥി സിപി രാധാകൃഷ്ണൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരടക്കം എൻഡിഎയുടെ 160ഓളം പാർലമെന്റ് അംഗങ്ങൾ പ്രകടനമായി എത്തിയാണ് വരണാധികാരി രാജ്യസഭാ സെക്രട്ടറി ജനറൽ പിസി മോദിക്ക് മുന്നിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചത്.

20 പ്രൊപ്പോസർമാരുടെയും 20 സെക്കൻഡർമാരുടെയും ഒപ്പുകളുള്ള, നാല് സെറ്റ് നാമനിർദ്ദേശ പത്രികകൾ ആണ് സമർപ്പിച്ചത്. ആദ്യ സെറ്റ് നാമനിർദ്ദേശ പത്രികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യനിർദ്ദേശകനായി ഒപ്പ് വച്ചിരിക്കുന്നത്.

ഇന്ത്യ സഖ്യത്തിൻ്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി ജസ്റ്റിസ് ബി സുദർശൻ റെഡ്ഡി നാളെ നാമനിർദ്ദേശപത്രിക സമർപ്പിക്കും.

+ There are no comments

Add yours