പുടിൻ്റെ അംഗരക്ഷകർ ചുമന്നുനടക്കുന്ന സ്യൂട്ട്കേസ്… രഹസ്യം എന്ത്???

Estimated read time 1 min read

പുടിന്റെ അംഗരക്ഷകർ പലപ്പോഴും മാധ്യമ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇത്തവണ അലാസ്ക‌യിൽ ട്രംപിനെ കാണാനെത്തിയ പുടിന്റെ ചില വിചിത്രമായ വിശേഷങ്ങളാണ് പുറത്തുവരുന്നത്. പുടിൻ്റെ അംഗരക്ഷകർ ചുമന്നുനടക്കുന്ന സ്യൂട്ട്കേസ് ആണ് ഇതിലെ പ്രധാന ചർച്ചാ വിഷയം. അലാസ്ക ഉച്ചക്കോടിക്ക് പുടിൻ എത്തിയത് തന്റെ വിസർജ്യം ശേഖരിക്കുന്ന സ്യൂട്ട്കേസുമായാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. പുടിൻ വിദേശ യാത്ര നടത്തുമ്പോഴെല്ലാം അദ്ദേഹത്തിന്റെ അംഗരക്ഷകർ ഈ സ്യൂട്ട്കേസ് ചുമക്കുന്നു. അദ്ദേഹത്തിൻ്റെ വിസർജ്യം ശേഖരിച്ച് റഷ്യയിലേക്ക് തിരികെ കൊണ്ടുപോകാറുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റഷ്യൻ പ്രസിഡന്റിന്റെ വിസർജ്യം ശേഖരിക്കുന്ന സ്യൂട്ട്കേസിനെ കുറിച്ച് റിപ്പോർട്ടുകൾ വരുന്നത് ഇതാദ്യമായല്ല. 2022-ൽ ഫ്രഞ്ച് മാഗസീൻ പാരീസ് മാച്ചിൽ ഫ്രാൻസിലെ രണ്ട് മുതിർന്ന അന്വേഷണാത്മക പത്രപ്രവർത്തകർ ഈ രഹസ്യം പുറത്തുകൊണ്ടുവന്നിരുന്നു. റഷ്യൻ പ്രസിഡന്റിന്റെ ഫെഡറൽ പ്രൊട്ടക്ഷൻ സർവീസ് (എഫ്‌പിഎസ്) പുടിന്റെ മലം ഉൾപ്പെടെയുള്ള ശാരീര മാലിന്യങ്ങൾ ശേഖരിക്കുകയും പ്രത്യേക ബാഗുകളിൽ അടയ്ക്കുകയും സുരക്ഷിതമായ ബ്രീഫ്കേസുകളിൽ കൊണ്ടുപോകുകയും ചെയ്യുന്നു എന്നാണ് ഫ്രഞ്ച് പത്രപ്രവർത്തകർ പറയുന്നത്

+ There are no comments

Add yours