മറ്റാർക്കും അവകാശപ്പെടാൻ പറ്റാത്ത സിനിമയിലെ നിസാറുക്കാ ടച്ച്
25 ലധികം ചിത്രങ്ങൾ സംവിധാനം ചെയ്തനിസാർ അബുദുൾ ഖാദറിൻ്റെ ആദ്യ ചിത്രമായ സുദിനത്തിൻ്റെ സ്റ്റിൽ ഫോട്ടോഗ്രാഫറും സംവിധായകനുമായ ബെന്നി ആശംസയുടെ അനുസ്മരണം
നിർമ്മാതാക്കളുടെ പണം നഷ്ടപ്പെടുത്താതെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് സിനിമ പൂർത്തീകരിക്കുക എന്നുള്ളത് നിസ്സാർക്കയുടെ മാത്രം ഒരു കഴിവ് ആയിരുന്നു മാത്രമല്ല ഒരു ആർട്ടിസ്റ്റ് ഇല്ലെങ്കിൽ
അയാൾ ഉൾപ്പെടുന്ന സീൻ ചീറ്റ്ചെയ്തെടുക്കുക എന്നുള്ളത് നിസ്സാർക്കയുടെ മാത്രം ഒരു പ്രത്യേക കഴിവാണ്.
ആർട്ടിസ്റ്റുകളുടെ ഡ്യൂപ്പിനെ വെച്ച് സീനുകൾ പൂർത്തീകരിക്കുമ്പോൾ പലപ്പോഴും സിനിമക്കാർ ചോദിക്കും നീയെന്താ നിസ്സാർക്കാക്ക് പഠിക്കുകയാണോ എന്ന്
നിസാറിക്കയുടെ പല ശിഷ്യന്മാർക്കും സിനിമകൾ സംവിധാനം ചെയ്യാൻ ധൈര്യം നൽകിയത് നിസ്സാർക്കായുടെ ഈ മാജിക്കാണ്
ആദ്യചിത്രം സുദിനം തുടങ്ങുമ്പോൾ നിർമ്മാതാവിന്റെ മൂലധനം വെറും 25,000 രൂപയായിരുന്നു ലാബിൽ നിന്നും ഫിനാൻസ് എടുത്തും സാറ്റലൈറ്റ് അഡ്വാൻസ് വാങ്ങിയും ഒക്കെ പടം പൂർത്തീകരിച്ചു
നടൻ ദിലീപിന് താരമാക്കിയത് ശരിക്കും നിസ്സാർക്കയാണ് ഒപ്പം സലിം കുമാറിനെയും
ഹിറ്റായ ത്രീമാൻ ആർമിയിൽ
കൊച്ചു കൊച്ചുവേഷങ്ങൾ ചെയ്തിരുന്ന ദിലീപും ഇന്ദ്രൻസും പ്രേംകുമാറും പ്രധാന കഥാപാത്രങ്ങളായി .ഒരു ചിത്രം റിലീസ് ആകുന്നതിന്റെ പിറ്റേദിവസം അടുത്ത പടത്തിൻ്റെ ഷൂട്ടിംഗ് ആരംഭിക്കും
വിശ്രമമില്ലാതെ രോഗത്തെ കൃത്യമായി ചികിത്സിക്കാതെ നിർമ്മാതാവിന്റെ പണം മടക്കി കൊടുക്കാൻ രാപകൽ അദ്ദേഹം അധ്വാനിച്ചു ലാൽ ജോസ്, ജോണി ആൻറണി, മാർത്താണ്ഡൻ,
KK ഹരിദാസ്
ബാബു ജനാർദ്ദനൻ
തുടങ്ങിയ പ്രശസ്തർക നിസാർക്ക യുടെ സഹായികളായിരുന്നു
പുതിയ നടന്മാർ പുതിയ ക്യാമറാമാൻമാർ പുതിയ തിരക്കഥാകൃത്തുകൾഅങ്ങനെ പല സാങ്കേതിക വിദഗ്ധരെ നിസാർക്ക വളർത്തിയെടുത്തു
ഒടുവിൽ എറണാകുളം വൈഎംസിയിൽ കാണുമ്പോൾ പുതിയ ചിത്രത്തിൻറെ തിരക്കിലായിരുന്നു അദ്ദേഹം
പക്ഷേ വിധി സമ്മതിച്ചില്ല ആരോഗ്യം സൂക്ഷിക്കണമെന്നും കൃത്യമായി മരുന്നുകൾ കഴിക്കണമെന്നും പറഞ്ഞാലും അദ്ദേഹം ചിരിച്ചുതള്ള ഉണ്ടായിരുന്നു സംവിധായക ജാഡകൾ ഒന്നുമില്ലാതെ അദ്ദേഹം പഴയ പള്ളി ഖബർസ്ഥാനിലേക്ക് മടങ്ങുമ്പോൾ
ചെറിയ നിർമ്മാതക്കളുടെ പ്രതീക്ഷയും മങ്ങുന്നു


+ There are no comments
Add yours