മഞ്ഞപ്ര – ആനപ്പാറ റോഡിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന്  റോജി എം. ജോൺ എംഎൽഎ

Estimated read time 1 min read

ഭരണാനുമതി ലഭ്യമായ സാഹചര്യത്തിൽ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് റോഡിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.മഞ്ഞപ്ര വടക്കുംഭാഗം മുതൽ തവളപ്പാറ വഴി ആനപ്പാറ വരെയുള്ള റോഡ്‌മഞ്ഞപ്ര പഞ്ചായത്തിലെ മഞ്ഞപ്ര വടക്ക് ഭാഗം മുതൽ തവളപ്പാറ വഴി ആനപ്പാറ വരെയുള്ള റോഡ് ബി എം & ബി സി നിലവാരത്തിൽ നിർമ്മിക്കുവാൻ 4.40 കോടി രൂപയുടെ പുതുക്കിയ പദ്ധതിക്ക് ഭരണാനുമതി ലഭ്യമായതായി റോജി എം. ജോൺ MLA അറിയിച്ചു. അങ്കമാലി നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട പൊതുമരാമത്ത് റോഡുകൾ ബി എം & ബി സി നിലവാരത്തിൽ പുനർനിർമ്മിക്കുന്നതിൻ്റെ ഭാഗമായി ഈ റോഡിന് നേരത്തെ 4 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ ഈ സാമ്പത്തിക വർഷം മുതൽ പി.ഡബ്ല്യു.ഡിയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഷെഡ്യൂൾ റേറ്റ് വർദ്ധിച്ച സാഹചര്യത്തിൽ റോഡിന്റെ നിർമ്മാണത്തിനായി അധിക തുക ആവശ്യമായി വരുമെന്ന് ചൂണ്ടിക്കാണിച്ച് എം.എൽ.എ. സർക്കാരിൽ നിവേദനം സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ നിരക്കിന് അനുസൃതമായി 4.40 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി സർക്കാർ നൽകുകയാണുണ്ടായത്.

+ There are no comments

Add yours