ബിന്ദു പത്മനാഭൻ തിരോധാന കേസ് : സെബാസ്റ്റ്യനെ കസ്റ്റഡിയിൽ എടുക്കാൻ ക്രൈംബ്രാഞ്ച്
ആലപ്പുഴ ചേർത്തലയിലെ ബിന്ദു പദ്മനാഭൻ തിരോധാനത്തിൽ നിർണായക നീക്കത്തിന് ക്രൈം ബ്രാഞ്ച്. തിരോധാനക്കേസിൽ സെബാസ്റ്റ്യനെ കസ്റ്റഡിയിൽ എടുക്കും. കോട്ടയത്തെ ജെയമ്മ തിരോധന കേസിൽ കസ്റ്റഡി പൂർത്തിയായതോടെയാണ് നീക്കം. സെബാസ്റ്റ്യനായി ഉടനെ കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിൽ ലഭിച്ച ശേഷം വിശദമായി ചോദ്യം ചെയ്യും. അന്വേഷണം നിർണായക ഘട്ടത്തിലിരിക്കെയാണ് ആലപ്പുഴ ക്രൈം ബ്രാഞ്ചിന്റെ പുതിയ നീക്കം.


+ There are no comments
Add yours