റാപ്പർ വേടന്റെ  മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വാദം തുടരും.

Estimated read time 0 min read

ജാമ്യാപേക്ഷയിൽ നാളെ വാദം തുടരും



ബലാത്സംഗക്കേസിൽ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വാദം തുടരും. ജസ്റ്റിസ് ബെച്ചു കുര്യൻ ആധ്യക്ഷനായ ബെഞ്ച് പ്രതിഭാഗത്തിൻ്റെ പ്രാഥമിക വാദം കേട്ടു. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ബലാൽസംഗ കേസിലാണ് വേടന്റെ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി പരിഗണിച്ചത്. ജാമ്യ ഹർജിയെ എതിർത്ത് പൊലീസ് റിപ്പോർട്ട് നൽകി. വേടൻ സ്ഥിരം കുറ്റവാളി എന്ന് പറഞ്ഞ പരാതിക്കാരി വ്യക്തമാക്കി. സർക്കാരിൽ സ്വാധീനമുള്ള ആളാണെന്നും കോടതിയിൽ ചൂണ്ടിക്കാട്ടി. കക്ഷിചേരാനുള്ള പരാതിക്കാരുടെ ആവശ്യത്തെ പ്രതിഭാഗം എതിർത്തില്ല.

+ There are no comments

Add yours