പാലിയേക്കര ടോൾ: 150 രൂപ നൽകി എന്തിനാണ് ഈ റോഡിലൂടെ ജനങ്ങൾ യാത്ര ചെയ്യുന്നത്? ചോദ്യമുന്നയിച്ച് സുപ്രീംകോടതി
പാലിയേക്കര ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരായ ദേശീയപാത അതോറിറ്റിയുടെ ഹർജിയിൽ ഉത്തരവ് പറയാനായി മാറ്റി സുപ്രീംകോടതി. റോഡിന്റെ അവസ്ഥ പരിതാപകരമെന്ന് സുപ്രീംകോടതി വിമർശിച്ചു.
കഴിഞ്ഞദിവസം 12 മണിക്കൂർ ഗതാഗതക്കുരുക്കാണ് ഉണ്ടായതെന്നും ഒരു മണിക്കൂറെടുക്കേണ്ട ദൂരത്തിന് 11 മണിക്കൂറിലേറെയെടുക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് പറഞ്ഞു.
മോശം റോഡിന് എന്തിന് ടോൾ നൽകണം എന്ന് സുപ്രീംകോടതി ഇന്നും ആവർത്തിച്ചു.



+ There are no comments
Add yours