ബെസ്റ്റിയായിരുന്ന പെൺക്കുട്ടിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബെറിഞ്ഞ യുവാക്കൾ പിടിയിൽ.

Estimated read time 0 min read

സൗഹൃദം നിർത്തി; ബെസ്റ്റിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബേറ്

സൗഹൃദം നിർത്തിയതിന് ബെസ്റ്റിയായിരുന്ന പെൺക്കുട്ടിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബെറിഞ്ഞ യുവാക്കൾ പിടിയിൽ. പുതുശേരി സ്വദേശി രാഹുൽ, തോലന്നൂർ സ്വദേശി രാഹുൽ എന്നിവരാണ് പിടിയിലായത്. പാലക്കാട് കുത്തന്നൂരിലാണ് സംഭവം. പ്രതികളുമായി പെൺക്കുട്ടിക്ക് സൗഹൃദം ഉണ്ടായിരുന്നെങ്കിലും ചില മോശം സ്വഭാവങ്ങൾ അറിഞ്ഞതോടെ അത് നിർത്തുകയായിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമായത്. വീടിന്റെ ജനലും പ്രതികൾ തകർത്തിട്ടുണ്ട്.

+ There are no comments

Add yours