മഴയത്ത് വീട് തകർന്നു വീണു.

Estimated read time 1 min read

മഴയത്ത് വീട് തകർന്നു വീണു.  മാള പുത്തൻചിറ പറയൻകുന്നിൽ താമസിക്കുന്ന തെങ്ങുംതുടിയിൽ റംലയുടെ ഓടിട്ട വീട് തിങ്കളാഴ്ച രാവിലെ മഴയത്ത് തകർന്നു വീണു.  ഈ സമയം വീട്ടുടമയും മകളും വീടിനുള്ളിലായിരുന്നുവെങ്കിലും അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.  വീടിൻറെ ശോചനീയാവസ്ഥയെ കുറിച്ച് റംല പുത്തൻചിറ പഞ്ചായത്തധികൃതർക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും നടപടി ആയില്ല.  ലൈഫ് മിഷനിലും വീട് അനുവദിച്ചില്ല. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി റംലക്ക് വീട് അനുവദിക്കുന്നതിന് നടപടി വേണമെന്ന് പൊതു പ്രവർത്തകൻ പിസി ബാബുവും നാട്ടുകാരും ആവശ്യപ്പെട്ടു. പടം തകർന്നു വീണ റംലയുടെ വീട്.
 

+ There are no comments

Add yours