പൂജപ്പുര ജയിൽ വകുപ്പിന്റെ ഭക്ഷണശാലയിൽ മോഷണം

Estimated read time 0 min read

തിരുവനന്തപുരം പൂജപ്പുര ജയിൽ വകുപ്പിന്റെ ഭക്ഷണശാലയിൽ മോഷണം. ഇന്ന് പുലർച്ചയാണ് മോഷണം നടന്നതായി ഉദ്യോഗസ്ഥർക്ക് മനസ്സിലായത്. നാല് ലക്ഷത്തോളം രൂപ നഷ്ടമായി. മൂന്ന് ദിവസത്തെ കളക്ഷൻ ഭക്ഷണശാലയിൽ സൂക്ഷിച്ചിരുന്നു. ഈ തുകയാണ് നഷ്ട്‌ടപ്പെട്ടത്. താക്കോൽ സൂക്ഷിച്ചിരുന്ന ചില്ല് കൂട് തകർത്തതിന് ശേഷം താക്കോൽ ഉപയോഗിച്ച് ഓഫീസ് റൂമിൽ നിന്ന് പണം കവർന്നത്. ഓരോ ദിവസത്തെ കളക്ഷനും അടുത്ത ദിവസം ബാങ്കിൽ നിക്ഷേപിക്കുകയാണ് പതിവ്. പക്ഷേ കഴിഞ്ഞദിവസം ബാങ്ക് അവധിയായതിനാൽ കളക്ഷൻ നിക്ഷേപിക്കാൻ കഴിഞ്ഞിരുന്നില്ല. സംഭവത്തിൽ സിസിടിവി ഉൾപ്പെടെ പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട ആരെങ്കിലും ആയിരിക്കും കവർച്ച നടത്തിയിട്ടുണ്ടാവുക എന്നാണ് ജയിൽ വകുപ്പ് കകരുതുന്നത്. പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു.

+ There are no comments

Add yours