ആരാണ് പൂച്ചയ്ക്ക് മണി കെട്ടിയത്???.. ഉത്തരവുമായി രണ്ടാം ഭാഗം വരുന്നു
1998ൽ പുറത്തിറങ്ങിയ മലയാളികൾ വീണ്ടും വീണ്ടും കണ്ട് ആഘോഷമാക്കിയ സമ്മർ ഇനി ബേത്ലെഹം ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. 27-ാം വർഷത്തിലേക്ക് കടക്കുമ്പോൾ ആരാണ് പൂച്ചയ്ക്ക് മണി കെട്ടിയത്??? കൂടുതൽ സർപ്രൈസുകൾക്കായി കാത്തിരിക്കുക’ എന്ന കുറിപ്പോടെയാണ് സിബി മലയിലിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സിബി മലയിൽ തന്നെ സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗത്തിൻ്റെ രചന രഞ്ജിത്താണ്. സിയാദ് കോക്കറാണ് നിർമ്മാണം



+ There are no comments
Add yours