കഞ്ചാവുമായി അച്ഛനും മകനും പിടിയിൽ
പാലക്കാട് നെന്മാറ വിത്തനശേരിയിൽ 10 കിലോ കഞ്ചാവുമായി അച്ഛനും മകനും പൊലീസ് പിടിയിൽ. ചാത്തമംഗലം സ്വദേശികളായ സെന്തിൽ കുമാർ (53), മകൻ കാർത്തിക് (23) എന്നിവർ കൊല്ലങ്കോട്-വടക്കഞ്ചേരി സംസ്ഥാന പാതയിൽ വാഹന പരിശോധനയ്ക്കിടെ പിടിയിലായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അറസ്റ്റ്. ഇവർ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.



+ There are no comments
Add yours