‘അമ്മ’യിൽ പുതിയ ഭരണ സമിതി; പ്രതികരണവുമായി ഭാവന
‘അമ്മ’യിൽ പുതിയ ഭരണ സമിതി ചുമതലയേറ്റതിന് പിന്നാലെ പ്രതികരണവുമായി നടി ഭാവന. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ അറിയില്ലെന്ന് ഭാവന പറഞ്ഞു. പുതിയ ഭരണസമിതിയുമായി സഹകരിക്കാൻ തയ്യാറാണോ എന്ന ചോദ്യത്തിന് ഇപ്പോൾ പ്രതികരിക്കാനില്ലെന്നായിരുന്നു ഭാവനയുടെ മറുപടി. താൻ അമ്മയിൽ അംഗമല്ല. അങ്ങനെയൊരു സാഹചര്യം വന്നാൽ അപ്പോൾ പ്രതികരിക്കാമെന്നും ഭാവന വ്യക്തമാക്കി. നടി ശ്വേത മേനോനാണ് പ്രസിഡൻറായി വിജയിച്ചത്.
‘അമ്മ’യിൽ പുതിയ ഭരണ സമിതി. പ്രതികരണവുമായി നടി ഭാവന.

+ There are no comments
Add yours