കുവൈത്ത് വിഷമദ്യ ദുരന്തം; മരിച്ചവരിൽ മലയാളി
കുവൈത്തിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയും.
ഇരിണാവിലെ പൊങ്കാരൻ സച്ചിൻ എന്ന 31കാരനാണ് മരിച്ചത്. 3 വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന സച്ചിൻ ഏതാനും മാസം മുൻപാണ് നാട്ടിൽ വന്ന് മടങ്ങിയത്. വ്യാജമദ്യ ദുരന്തത്തിൽ മലയാളികൾ ഉൾപ്പെടെ 23 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്.
മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്


+ There are no comments
Add yours