സഹോദരിമാരുടെ കൊലപാതകം; സഹോദരൻ മരിച്ച നിലയിൽ
കോഴിക്കോട് സഹോദരിമാരുടെ കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ സഹോദരൻ മരിച്ച നിലയിൽ. കരിക്കാംകുളത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന പ്രമോദിനെയാണ് മരിച്ച നിലയിൽ തലശ്ശേരിയിലെ ബീച്ചിൽ കണ്ടെത്തിയത്. സഹോദരിമാരായ ശ്രീജയ (72), പുഷ്‌പ (68) എന്നിവരുടെ കൊലയ്ക്ക് ശേഷം നടന്നു പോകുന്ന പ്രമോദിൻ്റെ CCTV ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രമോദ് ആത്മഹത്യ ചെയ്‌തതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


+ There are no comments
Add yours