വാൽപ്പാറയിൽ എട്ടുവയസ്സുകാരനെ ആക്രമിച്ചത് കരടി എന്ന് സ്ഥിരീകരണം

Estimated read time 0 min read

തമിഴ്നാട് വാൽപ്പാറയിൽ എട്ടുവയസ്സുകാരനെ ആക്രമിച്ചത് പുലിയല്ല കരടി എന്ന് സ്ഥിരീകരണം. വനംവകുപ്പും ഡോക്ടേഴ്‌സും നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. പുലിയുടെ ആക്രമണത്തിലാണ് കുട്ടി കൊല്ലപ്പെട്ടതെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്ത. ഇന്നലെ വൈകുന്നേരം ആണ് അസം സ്വദേശി നൂറിൻ ഇസ്ലാമിനെ കരടി ആക്രമിച്ചത്. വേവർലി എസ്റ്റേറ്റിലെ പാടിയുടെ മുറ്റത്തിരുന്ന് കളിക്കുകയായിരുന്നു കുട്ടി. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തി തിരച്ചിൽ ആണ് മൃതദേഹം കണ്ടെത്തിയത്.

+ There are no comments

Add yours