ഐസിയു പീഡനക്കേസിലെ പ്രതിയായ അറ്റൻഡന്ററെ  സർവീസിൽ നിന്നും പിരിച്ചുവിട്ടു.

Estimated read time 1 min read

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ പ്രതിയായ അറ്റൻഡന്റർ എഐ ശശീന്ദ്രനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. ആഭ്യന്തര അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ്, മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ നടപടി.

2023 മാർച്ച് 18-നാണ് തൈറോയ്‌ഡ് ശസ്ത്രക്രിയകഴിഞ്ഞ് മെഡിക്കൽ കോളജ് ഐസിയുവിൽ പാതിമയക്കത്തിൽ കിടക്കുകയായിരുന്ന യുവതിയെ അറ്റൻഡറായ ശശീന്ദ്രൻ പീഡിപ്പിച്ചത്. സംഭവം വലിയ പ്രതിഷേധത്തിന് ഇടയായിരുന്നു. മെഡിക്കൽ കോളജിലെ ഒരുവിഭാഗം ജീവനക്കാർ ഇയാളെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ച് പീഡനത്തിന് ഇരയായ യുവതി തെരുവിലടക്കം സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയിരുന്നു.

+ There are no comments

Add yours