പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ചു വയോധികൻ മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ

Estimated read time 0 min read


ആലുവയിൽ പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ചു വയോധികൻ മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ. അപകടശേഷം നിർത്താതെ പോയ വാഹനം പൊലീസ് പിടികൂടി. പാഴ്സൽ സ്ഥാപനത്തിലെ പിക്കപ്പ് വാൻ ഓടിക്കുന്ന റാന്നി പുത്തൂർ വീട്ടിൽ എബ്രഹാം (30)ആണ് അറസ്റ്റിലായത്. വൈറ്റിലയിൽ സുഹൃത്തിൻ്റെ വീട്ടിൽ ഒളിവിലായിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ 5.15നായിരുന്നു പകടം. ആലുവ മുനിസിപ്പൽ പാർക്കിനു സമീപം താമസിക്കുന്ന തളിയത്ത് ബോബി ജോർജ് (74) പആണ് മരിച്ചത്. സംഭവത്തിനു ശേഷം ഡ്രൈവർ വാഹനത്തിൽ നിന്ന് ഇറങ്ങി റോഡിൽ വീണുകിടക്കുന്നയാളുടെ അടുത്തുചെന്നു നോക്കിയശേഷമാണ് സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. എസ്പി ഹേമലതയുടെ നേതൃത്യത്തിലുള്ള ടീമാണ് പിടികൂടിയത്.

+ There are no comments

Add yours