കൊടുങ്ങല്ലൂർ എസ്.എൻ പുരത്ത് വീട്ടുജോലിക്കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച് സ്വർണ്ണമാല കവർന്നു.

Estimated read time 0 min read

വീട്ടുജോലിക്കാരിയെ കുത്തി പരിക്കേൽപ്പിച്ച് സ്വർണ്ണമാല കവർന്നു

തൃശൂർ കൊടുങ്ങല്ലൂർ എസ്.എൻ പുരത്ത് വീട്ടുജോലിക്കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച് സ്വർണ്ണമാല കവർന്നു. പള്ളിനട ഇരുപത്തിയഞ്ചാം കല്ലിനു പടിഞ്ഞാറ് എകെജി റോഡ് ഭാഗത്ത് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. പനങ്ങാട് സ്വദേശി കരിപ്പാടത്ത് അരവിന്ദാക്ഷന്റെ ഭാര്യ ജയ (64)ക്കാണ് കുത്തേറ്റത്. ജയയുടെ കഴുത്തിൽ ഉണ്ടായിരുന്ന മൂന്ന് പവന്റെ സ്വർണ്ണമാലയാണ് അക്രമി പൊട്ടിച്ചെടുത്തിട്ടുള്ളത്. സംഭവത്തിൽ മോഷ്ടാവ് പിടിയിലായതായാണ് സൂചന.

+ There are no comments

Add yours