ഇടുക്കി ചിന്നക്കനാലിൽ റേഷൻ അരി തിന്നാനെത്തിയിരുന്ന അരിക്കൊമ്പന്റെ കഥകൾ അവസാനിച്ചിട്ട് അധികനാളായില്ല. സമാനരീതിയിൽ മറ്റൊരു അരിക്കൊമ്പൻ ജന്മമെടുക്കുകയാണോ എന്ന സംശയത്തിലാണ് വയനാട് ജില്ലയുമായി അതിർത്തി പങ്കിടുന്ന നീലഗിരി ജില്ലയിലുൾപ്പെട്ട ഗൂഢല്ലൂർ മാങ്കേറേഞ്ചിലെ ആളുകൾ. ‘കട്ടക്കൊമ്പൻ’ എന്ന് പ്രദേശവാസികൾ പേരിട്ട ആന കഴിഞ്ഞ ദിവസം ഇവിടെയുള്ള ഒരു റേഷൻകട തകർത്ത് അകത്താക്കിയത് ഏഴ് ചാക്ക് അരിയും ഒരു ചാക്ക് പഞ്ചസാരയും. ഗൂഡല്ലൂർ-സുൽത്താൻബത്തേരി അന്തർ സംസ്ഥാന പാത കടന്നുപോകുന്ന മാങ്കോറേഞ്ചിലെ കടയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പുലർച്ചെ മൂന്ന് മണിയോടെയാണ് ആന എത്തിയത്. കാട്ടാന റേഷൻകട തകർക്കുന്ന ശബ്‌ദം കേട്ട് ഉണർന്ന സമീപവാസികൾ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.



+ There are no comments
Add yours