നടി ശ്വേതാ മേനോനെതിരെ കേസ്
പ്രമുഖ നടി ശ്വേതാ മേനോനെതിരെ കേസ്. അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന പരാതിയിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഐടി നിയമത്തിലെ 67(എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവർത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. അശ്ലീല ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചെന്നും എഫ്ഐആറിൽ പറയുന്നു. കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് കേസ്.
നടി ശ്വേതാ മേനോനെതിരെ കേസ്

+ There are no comments
Add yours