തൃശൂർ കോടാലി സർക്കാർ എൽ പി സ്കൂളിലെ ഓഡിറ്റോറിയത്തിന്റെ സീലിംഗ് പൂർണ്ണമായും അടർന്നു. ഇന്ന് പുലർച്ചെ ആണ് സംഭവം. പ്രവർത്തി ദിവസങ്ങളിൽ നേരത്തെ എത്തുന്ന വിദ്യാർഥികൾ ഓഡിറ്റോറിയത്തിന് അകത്താണ് ഇരിക്കാറുള്ളത്.
മനപ്പൂർവമായിട്ടുള്ള വീഴ്ച ഉണ്ടായിട്ടില്ലെന്ന് കോസ്റ്റ്ഫോഡ് പ്രോജക്ട‌് ഡയറക്‌ടർ സ്‌കന്ദകുമാർ പറഞ്ഞു. തുടർച്ചയായിട്ടുള്ള മഴകാരണം ഉണ്ടായിട്ടുള്ള അപാകതയായിട്ടാണ് കരുതുന്നത്. കെട്ടിടത്തിന്റെ ഭാഗങ്ങളാണ് വീണത് എന്ന് അദ്ദേഹം വ്യക്തമാക്കി.മൂന്ന് വർഷം മുൻപ് മാത്രം നിർമിച്ച സീലിംഗ് എങ്ങനെ തകർന്നു വീണു എന്ന ചോദ്യമാണ് ഉയരുന്നത്. സംഭവത്തിൽ ജില്ലാ ഭരണകൂടമടക്കം റിപ്പോർട്ട് തേടും.



+ There are no comments
Add yours