സർക്കാർ സ്കൂളിലെ കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ നടൻ കുഞ്ചാക്കോ ബോബന് ക്ഷണം. വിദ്യാഭ്യാസ മന്ത്രി V ശിവൻകുട്ടിയാണ് നടനെ ക്ഷണിച്ചിരിക്കുന്നത്. ജയിലുകളിലല്ല, സ്‌കൂളുകളിലാണ് നല്ല ഭക്ഷണം നൽകേണ്ടത് എന്ന് കുഞ്ചാക്കോ ബോബൻ ഒരു ചടങ്ങിൽ പറഞ്ഞിരുന്നു. തൃക്കാക്കരയിൽ ഉമാ തോമസ് MLAയുടെ പ്രഭാതഭക്ഷണ പരിപാടി ഉദ്ഘാടന ചടങ്ങിലായിരുന്നു പരാമർശം. ഇത് ശ്രദ്ധയിൽപ്പെട്ടാണ് മന്ത്രി സ്കൂളിലേക്ക് നടനെ ക്ഷണിച്ചത്.



+ There are no comments
Add yours